വൈദ്യവിർത്തിയിലും , ആയുധവിദ്യയിലും നിപുണരായിരുന്ന വടക്കേടത്തു ഭവനക്കാർ ചെമ്പകശേരി രാജാക്കന്മാരുടെ കുടമാളൂ രുള്ള 
                  ചെമ്പകശേരി ഇല്ലവുമായി ഉറ്റബന്ധം പുലർത്തി യിരുന്നു . ചെമ്പകശേരി നാടു ഭരിച്ചിരുന്ന ചെമ്പക ശേരി രാജാക്കന്മാരിൽ .
                  ഒരാൾ സ്വകുടുംബവൈദ്യനായ അവിരാവൈദ്യനെ തന്റെ രാജ്യമായ അമ്പലപ്പുഴയി - ലേക്കു ക്ഷണിച്ചു . അദ്ദേഹം അഭ്യാസിയായ തന്റെ
                  ജ്യേഷ്ഠസഹോദരനോടും , ആശാനായ തന്റെ ഇളയ സഹോദ ര നോടുമൊന്നിച്ച് തെക്കോട്ടു തിരിച്ചു .
                  ജ്യേഷ്ഠൻ ആറന്മുള ' കവലയിൽ ' എന്ന ഭവനത്തിലും , ഇളയ സഹോദരൻ തുമ്പമൺ വടക്കേടം ' 
                  എന്ന ഭവ നത്തിലും താമസിച്ചു . നമ്മുടെ പൂർവ്വപിതാവായ അവിരാ വൈ ദ്യൻ തലവടിയിൽ ‘ നടുവിലേമുറിയിൽ ചിറമേൽ ' 
                  എന്ന ഭവനത്തിൽ താമസിച്ചു . അക്കാലത്ത് ചെമ്പക ശ്ശേരി തമ്പുരാന് ആയുധവിദ്യ അഭ്യസിപ്പിക്കുന്ന ഒരു 
                  കളരി തലവടിയിൽ ഉണ്ടായിരുന്നു .
 അവിരാ വൈദ്യൻ രാജകല്പന പ്രകാരം കായിക പരിശീലനത്തിൽ നേതൃത്വം നല്കിപ്പോന്നു . 
                 
 ഇടയ്ക്കിടെ അമ്പലപ്പുഴ രാജകൊട്ടാരത്തിലെത്തി ചികിത്സയും നടത്തിപ്പോന്നി രുന്നു . രാജാവിന്റെ പ്രത്യേകമായ 
                  പ്രീതിക്കു പാത്രീഭൂ തനായ നമ്മുടെ പൂർവ്വപിതാവ് അവിരാവൈദ്യന് ഒരു ചിറയ്ക്കു മേൽ വശം വേണ്ടത്ര ഭൂമി കരമൊഴിവായി
                  പതിച്ചു കൊടുത്തു . അതുകൊണ്ടാണ് നമ്മുടെ കുടും ബത്തിന് ' ചിറമേൽ ' എന്നുള്ള നാമം ഉണ്ടായത് . അവിരാ വൈദ്യന്റെ
                  കൊച്ചുമക്കളാണ് ഇട്ടി അവിരാ , മാത്തൻ , ഇടിക്കുള , പോത്തൻ , അവിര , ഗീവർഗീസ് , ഇടുക്കിള എന്നിവർ , അങ്ങനെ ചിറമേൽ 
                  കുടുംബത്തിന് മാടപ്പുരയ്ക്കൽ , പുത്തൻപുരയ്ക്കൽ , ആമ്പയിൽ , ചിറമേൽ , മുളനിൽക്കുന്നതിൽ , വല്ല്യപറ മ്പിൽ , മൂളമൂട്ടിൽ എന്നിങ്ങനെ
                  ഏഴുശാഖകൾ ഉണ്ടായി .
                   ചിറമേൽ കുടുംബത്തിന്റെ ഒരു ഉപശാഖയായ കന്യക ക്കോണിൽ നിന്നും ഒൗസേപ്പ് എന്ന പിതാവ് 
                  ജീവസന്ധാരണാർദ്ധം ഫലഭൂയിഷ്ഠമായ മല്ലപ്പളളിയുടെ ഹൃദയഭാഗത്ത് ബലിക്കളത്തിൽ ( മേക്കരിങ്ങാട്ട് കുടുംബം ) താമസമാക്കി .
                  അദ്ദേഹം മല്ലപ്പള്ളിയിലെ പുരാതന ക്രിസ്ത്യാനി കുടുംബമായ " പുതുപ്പറമ്പിൽ ' നിന്നുമാണ് വിവാഹം കഴിച്ചത് . 
                  അദ്ദേഹത്തിന് അഞ്ച് ആൺമക്കളും , ഒരു പെൺമകളും ഉണ്ടായിരുന്നു .
                   
                  - ഒന്നാ മൻ ചാണ്ടി മുള്ളംകുഴിക്കലും 
 
                  - രണ്ടാമൻ മാത്തുണ്ണി നടമലയിലും 
 
                  - മൂന്നാമൻ ഔസേഫ് നെല്ലിമൂട്ടിൽ പടി ഞഞ്ഞാറേക്കരയിലും
 
                  - നാലാമൻ അവിരാ തലച്ചിറയ്ക്ക ലും 
 
                  - അഞ്ചാമൻ വറുഗീസ് കുടുംബം താമസിച്ചു 
 
                
                
                                 
                  ഇങ്ങനെ മല്ലപ്പള്ളിൽ മേക്കരിങ്ങാട്ട് കുടുംബത്തിന് മേകരിങ്ങാട്ട് മുള്ളംകുഴിക്കൽ , മേക്കരിങ്ങാട്ട് നടമല , 
                  നെല്ലിമൂട്ടിൽ പടിഞ്ഞാറേക്കര മേക്കരിങ്ങാട്ട് , മേക്കരി ങ്ങാട്ട് തലച്ചിറയ്ക്കൽ , മേക്കരിങ്ങാട്ട് കുടുംബം 
                  എന്നി ങ്ങനെ അഞ്ചു ശാഖകൾ ഉണ്ടായി . 
                   നമ്മുടെ ശാഖ യിലെ ഇളംതലമുറക്കാരുടെ അറിവിലേക്കു
                  മാത്രമാണ് ഈ ചുരുങ്ങിയ നാൾവഴികമം അവതരിപ്പിക്കുന്നത് . വിശദമായ കുടുംബചരിത്രം 1973 - ൽ 
                  പ്രസിദ്ധീകരിച്ചി ട്ടുണ്ട് . അതിനുശേഷമുള്ള 30 വർഷത്തെ പിൻതലമു റക്കാരുടെ ചരിത്രം ഉൾക്കൊള്ളിച്ചുകൊണ്ടുള്ള
                  രണ്ടാം പതിപ്പിന്റെ പ്രവർത്തനങ്ങൾ ഊർജ്ജിതമായി നടന്നു കൊണ്ടിരിക്കുന്നു എന്നുള്ള സംഗതിയും പ്രസ്താവി ച്ചുകൊള്ളട്ടെ . -
                  ഈ ശാഖയിലെ കുടുംബാംഗങ്ങളുടെ പേരുവിവരവും , ടെലഫോൺ നമ്പരും അനുബന്ധ മായി ചേർത്തിട്ടുണ്ട് .
                  എന്ന് , മല്ലപ്പള്ളി എം . ജെ ഈപ്പൻ , മേക്കരിങ്ങാട്ട്